Ticker

6/recent/ticker-posts

സ്മാർട് സിറ്റി പട്ടികയിൽ ട്രിവാൻഡ്രം ഒന്നാമത് 

സ്മാർട്ട് സിറ്റി പട്ടികയിൽ ട്രിവാൻഡ്രം ഒന്നാമത്.  മൂന്നാമത്തെ റൗണ്ടിൽ ആണ് ട്രിവാൻഡ്രം മറ്റു നഗരങ്ങൾക്കൊപ്പം ഒന്നാം സ്ഥാനത്ത് സ്മാർട്ട് സിറ്റി പട്ടികയിൽ എത്തിയത്.

ട്രിവാൻഡ്രം കോർപറേഷൻ ഒട്ടനവധി പ്രവർത്തികൾ സ്മാർട്ട് സിറ്റി പദ്ധതിയോടനുബന്ധിച്ചു നടത്തി.  ഫ്‌ളാഷ്‌മോബ്, ഫേസ്ബുക് ലൈവ്, ചിത്ര രചന, ജനപങ്കാളിത്തത്തോടു കൂടിയുള്ള ആശയങ്ങൾ കോർപറേഷൻ നടപ്പിലാക്കിയതിന്റെ വിജയമാണിത്.

മേയർ പ്രശാന്തിന്‌ നാം ആദരം നൽകേണ്ടതുണ്ട്, ഈ പദ്ധതിയ്ക്ക് വേണ്ടി നന്നായി കഠിനാധ്വാനം നടത്തിയതിൽ.  ഒരു വേളയിൽ പദ്ധതി അട്ടിമറിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ശ്രമിക്കുകയുണ്ടായി.  അത് ചീഫ് സെക്രട്ടറി കയ്യോടെ പിടികൂടിയിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട മുപ്പത് നഗരങ്ങളിൽ ഒന്നാമത് ആണ് ട്രിവാൻഡ്രം എത്തിയത്.  ഒട്ടേറെ നഗരങ്ങൾ അടിസ്ഥാന മാർക്ക് പോലും ലഭിക്കാതെ പുറത്തായി.

Post a Comment

1 Comments