Ticker

6/recent/ticker-posts

IATA കോഡ്: ലോകത്തിലെ രണ്ടാമത്തെ എയര്‍പോര്‍ട്ട് ഇനി ട്രിവാന്‍ഡ്രം

ലോക റെക്കോര്‍ഡ്‌ നേടാന്‍ ഒരുങ്ങി ട്രിവാന്‍ഡ്രം രാജ്യാന്തര വിമാനത്താവളം.  




കേരളം ആഘോഷം ആക്കേണ്ട ഒരു മുഹൂര്‍ത്തം തന്നെയാണിത്.  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിമാനതാവളമുള്ള ചെറിയ സംസ്ഥാനം ആണ് കേരളം.  ലോകത്തിലെ ആദ്യത്തെ സോളാര്‍ ഊര്‍ജത്തില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് എന്ന പദവി ഈ അടുത്ത് കൊച്ചി നേടുകയുണ്ടായി.  അതിനു ചുക്കാന്‍ പിടിച്ചത് സിയാല്‍ കമ്പനി ആണെങ്കില്‍, ഇവിടെ സര്‍ക്കാര്‍ അല്ല പണം മുടക്കിയത്.  കേരളത്തിലെ പ്രമുഖ എന്‍.ജി.ഒ ആയി വളരുന്ന, ലോകത്തില്‍ പലയിടത്തും സാന്നിധ്യമുള്ള പ്ലെയിന്‍സ്പോട്ടെഴ്സിന്‍റെ സ്വപ്ന സാക്ഷാത്കാരം ആണ് ഈ പദ്ധതി.




ലോകത്തില്‍ ആദ്യമായി IATA കോഡ് സ്തൂപം സ്ഥാപിച്ചത് ലോസ് എയിഞ്ചല്‍സ് എയര്‍പോര്‍ട്ടില്‍ ആയിരുന്നു.  ഇതിനു ശേഷം ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും IATA കോഡ് ഡിസ്പ്ലേ ചെയ്യുന്ന എയര്‍പോര്‍ട്ട് ആയി ട്രിവാന്‍ഡ്രം മാറന്‍ ഒരുങ്ങുകയാണ്.  ഇതിലൂടെ ലോക റെക്കോര്‍ഡ്‌ തന്നെ നേടും!



പദ്ധതി നടപ്പിലാക്കാന്‍ അനുമതി എന്ന ഘടകം ആയിരുന്നു പ്ലെയിന്‍സ്പോട്ടെര്‍സിന് മുന്നില്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ കടമ്പ.  ഈ കടമ്പ കടക്കാന്‍ ആരെ സമീപിക്കും എന്ന് അവര്‍ വളരെ ആലോചിക്കുകയും ചെയ്തിരുന്നു, ഏതാണ്ട് ഒരു വര്‍ഷത്തോളമായി കൊണ്ട് നടന്ന സ്വപ്നം ആണ് പൂവണിയാന്‍ പോകുന്നത്.  കാരണക്കാരന്‍ ആയത് തിരുവനന്തപുരം എംപി ആയ ശശി തരൂരുമാണ് എന്ന് പ്ലെയിന്‍സ്പോട്ടെര്സ് പ്രതിനിധികള്‍ ട്രിന്‍ഡ്യ ഓണ്‍ലൈനിനോട് പറഞ്ഞു.  ശശി തരൂരിന്‍റെ ഓഫീസില്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം വ്യതസ്തമായിരുന്നത്രേ!

 സാധാരണ ജനപ്രതിനിധികള്‍ ഇത്തരം പ്രോപോസലുകളുടെ മുന്നില്‍ മുഖം തിരിക്കുകയാകും പതിവ്, എന്നാല്‍ ലോക റെക്കോര്‍ഡ്‌ ഉള്ള പദ്ധതി ആണെന്ന് മനസിലാക്കിയ ഉടന്‍ അദ്ദേഹം ചോദിച്ചത് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ തന്നെ ആണോ, ഇതേ ചോദ്യം രണ്ടാമതും എടുത്തു ചോദിക്കുകയുണ്ടായി.  പിന്നീട് വളരെ വേഗത്തില്‍ തന്നെ എഎഐ അനുമതി ലഭിക്കാന്‍ ഉള്ള സഹായങ്ങള്‍ എല്ലാം നല്‍കുകയും, പദ്ധതി പൂര്‍ണ ചെലവ് പ്ലെയിന്‍സ്പോട്ടെഴ്സ് എന്ന എന്‍.ജി.ഒ നിര്‍വഹിച്ചു പദ്ധതി യാതാര്‍ത്ഥ്യം ആക്കുകയും ചെയ്തു.


കണ്ണൂര്‍ക്കാരനായ നിസാം അഷറഫ് ആണ് തിരുവനന്തപുരത്തെ പ്ലെയിന്‍സ്പോട്ടെഴ്സിന്‍റെ പ്രതിനിധി, പ്രകാശ്‌ ശങ്കര്‍ ഈ സംഘടനയുടെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.  ട്രിന്‍ഡ്യ നിലവില്‍ ഈ എന്‍.ജി.ഒ ആയി അസോസിയേറ്റ് ചെയ്യാന്‍ ധാരണ ആകുകയും പ്രമുഖ ഫേസ്ബുക്ക് കൂട്ടായ്മ ആയ ട്രിവാന്‍ഡ്രം ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പാര്‍ട്ട്ണര്‍ ആകുകയും, ബിഗ്‌ എഫ്.എം മീഡിയ പാര്‍ട്ട്ണര്‍ ആകുകയും ചെയ്തു.  ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന എന്‍.ജി.ഒകള്‍ രാജ്യത്തിന് തന്നെ അഭിമാനം ആണ്, അതിനാല്‍ തന്നെ നാം അവരെ പരമാവധി സപ്പോര്‍ട്ട് ചെയ്യണം.  തുടക്കത്തില്‍ പലരും ഈ ടീമിനെ കളിയാക്കുകയും, ഇന്നവര്‍ ലോക റെക്കോര്‍ഡ്‌ വരെ നേടാന്‍ ഒരുങ്ങുകയാണ്.  അതെ നാം ഓരോത്തരിലും ഒളിഞ്ഞു കിടക്കുന്ന പല കഴിവുകളുമുണ്ട്.  അവ പുറത്തെടുക്കാന്‍ ശ്രമിക്കണം.  ഇത്തരം പ്രവര്‍ത്തികളെ പരമാവധി പിന്തുണ നല്‍കണം.  അവിടെ മതവും, രാഷ്ട്രീയവും, ജാതിയും പാടില്ല.


ഈ മാസം 29ന് ശനിയാഴ്ച വൈകുന്നേരം 5:30 മണിയ്ക്കാണ് ഈ പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.

നിർമാണഘട്ടം കാണാം ചുവടെ:


Post a Comment

5 Comments

  1. Oru code purathu sthapikunnathil enthanu record? Athinte importance ariyathathu kondu chodhikunnathanu.

    ReplyDelete
  2. എനിക്കും അറിയാൻ ആഗ്രഹമുണ്ട്. ഇതിലിപ്പോ ഇത്രയും വലിയ റെക്കോർഡ് എന്താ ഉള്ളത്

    ReplyDelete
  3. Bullshit news...
    I have personally s
    een this at dubai, San francisco, amsterdam etc....

    ReplyDelete
  4. ethu pala parkukalilum ciment kondu undakkunnathalle

    ReplyDelete