Ticker

6/recent/ticker-posts

മലയാളം സിനിമ പ്രവര്‍ത്തകരില്‍ പ്രാദേശികവാദം ശക്തമാകുന്നു

തിരുവനന്തപുരം:  തിരുവനന്തപുരം നഗരത്തിലെ അമ്മ സിനിമ സംഘടന ആസ്ഥാനം കൊച്ചിയില്‍ മാറ്റിക്കൂടെ എന്ന ചോദ്യം ഉയര്‍ത്തി ഒരു നടന്‍ രംഗത്ത് വന്നതോടെ സ്ഥാനം വഹിക്കുന്നയാളും അതിനെ അനുകൂലിച്ചു, അതോടെ വിവാദം ഉയരുകയാണ്.  എന്നാല്‍ പ്രാദേശികവാദം വേണോ സിനിമയില്‍ എന്ന് മറ്റു ചില നടന്മാര്‍ ചോദ്യവുമായി രംഗത്ത് എത്തുകയും അതിനെ സ്ഥാനം വഹിക്കുന്നവര്‍ തള്ളികളഞ്ഞു എന്ന വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.  ഇതേ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ തീയേറ്റര്‍ കളക്ഷന്‍ ഉള്ള നഗരമായ തിരുവനന്തപുരത്തെ ജനങ്ങള്‍ പരസ്പരം ചോദിക്കുന്നത് ഒന്നാണ്, എന്തിനാണ് നാം മലയാള സിനിമ കാണുന്നത്.  വാട്ട്സ്ആപ്പിലൂടെ ശക്തമായ പ്രതിഷേധം ആണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്.



മലയാള സിനിമയേക്കാള്‍ താരമൂല്യം ഇന്ന് തമിഴ് സിനിമയിലെ താരങ്ങള്‍ക്ക് കേരളത്തില്‍   നേടികൊണ്ടിരിക്കുകയാണ്.  പുതുതലമുറയില്‍ നിന്നുമുള്ള മലയാള സിനിമ താരങ്ങളില്‍ പ്രാദേശികവാദം    കൂടുതല്‍ വര്‍ധിക്കുകയും  തിരുവനന്തപുരത്ത്  ഉള്ള   കലാകാരന്മാരെ  കൂടുതല്‍   പ്രതിസന്ധിയില്‍  എത്തിക്കുകയും ചെയ്യുകയാണ്.    നിലവില്‍ കേരളത്തിന്‍റെ സിനിമ  നഗരം തിരുവനന്തപുരം ആണ്. സെന്‍സറിംഗ് ഉള്‍പ്പെടെയുള്ളവ  തിരുവനന്തപുരത്താണ് നിര്‍വഹിക്കുന്നത്.  ഒരു സിനിമ യാതാര്‍ത്ഥ്യം  ആകണമെങ്കില്‍ തിരുവനന്തപുരം കാണണം എന്നതാണ് വാസ്തവം.  എന്നിരിക്കെ പ്രാദേശികവാദം ഇന്നത്തെ കലക്കാരന്മാരിലും മീഡിയകളിലും ശക്തി പ്രാപിക്കുന്നത് ദോഷം ചെയ്യും എന്നാണ് കണ്ടെത്തല്‍, തലസ്ഥാന വിരുദ്ധത ഈ ചെറിയ സംസ്ഥാനത്തില്‍ വളരുന്നത് ഭാവിയില്‍ രണ്ട് സംസ്ഥാനങ്ങള്‍ക്ക് വഴി വെച്ചേക്കും എന്ന ആശങ്കയുമുണ്ട്.  കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദൂരമില്ല എന്നിരിക്കെ ഇത്തരം പ്രാദേശികവാദങ്ങള്‍ ദോഷം ചെയ്തേക്കും.

മന്ത്രി ജി സുധാകരനും വിമര്‍ശനവുമായി രംഗത്ത് എത്തി കഴിഞ്ഞു.മലയാള  സിനിമയില്‍   കൊച്ചി കേന്ദ്രികരിച്ച് ലോബി ശക്തമാണ്
എന്ന് മന്ത്രി പറഞ്ഞു.

 അതിനാല്‍ തന്നെ മറ്റു ജില്ലകളില്‍ നിന്നും    കലക്കാരന്മാരുടെ വളര്‍ച്ചയ്ക്കും ഈ  ലോബി എന്നും തടസ്സമായിരിക്കും,

തിരുവനന്തപുരം സിനിമയുടെ എല്ലാവിധ സൗകര്യവും നിലനില്‍ക്കുന്ന നഗരം ആണെങ്കിലും, കേരളത്തിലെ ആദ്യത്തെ മെട്രോ നഗരം ആണെങ്കിലും സിനിമാക്കാര്‍ തലസ്ഥാന നഗരത്തെ മെട്രോ നഗരം എന്ന് വിളിക്കാറില്ല എന്നതും പ്രാദേശികവാദത്തിന്റെ തുടക്കങ്ങളില്‍ ഒന്നായിരുന്നു.

ശത്രുക്കളെ ഗുണ്ടകളെ വെച്ച് ഒതുക്കാന്‍ മടിക്കാത്ത കേരളത്തില്‍ പണത്തിന്റെ ബലം കാണിക്കുന്ന വ്യവസായം ആയി മാറി കഴിഞ്ഞു മലയാളം സിനിമ ലോകം.

Post a Comment

1 Comments