തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അനുമതിക്ക് നിർണായകമായ 20 ലക്ഷം ജനസംഖ്യാ മാനദണ്ഡം സംബന്ധിച്ച പ്രശ്നം Trivandrum Indian നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ അതേ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടിരിക്കുകയാണ്.
മെട്രോ പദ്ധതിയുടെ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ (CMP) പുതുക്കി, 20 ലക്ഷം ജനസംഖ്യ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (KMRL) നിർദേശം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ പരിധി മാത്രം പരിഗണിച്ചാൽ ആവശ്യമായ ജനസംഖ്യാ മാനദണ്ഡം കൈവരിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിൽ, കോർപ്പറേഷനോട് ചേർന്നുള്ള നഗരവൽക്കരിക്കപ്പെട്ട പഞ്ചായത്തുകളെയും നഗരമേഖലയെയും കൂടി ഉൾപ്പെടുത്തി 20 ലക്ഷം ജനസംഖ്യയുടെ പരിധി കൈവരിക്കണമെന്ന ആശയം Trivandrum Indian നേരത്തെ മുന്നോട്ടുവച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഏകദേശം 19.59 ലക്ഷം ജനസംഖ്യ വിവിധ തദ്ദേശ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കണക്കാക്കാനാകുമെന്നും, സമീപ പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തിയാൽ 20 ലക്ഷം കടക്കാനാകുമെന്നും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, നിലവിലെ CMPയിൽ ആവശ്യമായ 20 ലക്ഷം ജനസംഖ്യ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. പുതുക്കിയ CMP സമർപ്പിക്കാൻ കഴിഞ്ഞ വർഷം ഡിസംബർ മുതൽ നിർദേശം ഉണ്ടായിരുന്നെങ്കിലും നടപടികൾ വൈകിയതായും റിപ്പോർട്ടുകളുണ്ട്.
ജനസംഖ്യാ മാനദണ്ഡം തന്നെ തിരുവനന്തപുരം മെട്രോയുടെ വഴിയിലെ പ്രധാന തടസ്സങ്ങളിലൊന്നാണെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയ Trivandrum Indian നിലപാടിന് ഇപ്പോഴത്തെ സർക്കാർ നിർദേശം കൂടുതൽ പ്രസക്തി നൽകുകയാണ്.
ഇനി പ്രധാനമായും കാത്തിരിക്കുന്നത് പുതുക്കിയ CMP എപ്പോൾ സമർപ്പിക്കും, അതിലൂടെ തിരുവനന്തപുരം മെട്രോയ്ക്ക് അനുമതിയിലേക്കുള്ള വഴി എത്ര വേഗത്തിൽ തുറക്കും എന്നതാണ്.
Trivandrum Indian
തലസ്ഥാനത്തിന്റെ വികസന വിഷയങ്ങൾ — വസ്തുതകളോടെ, തുടർച്ചയായി.
0 Comments